വലിയതുറ: ലഹരി സംഘത്തെ അന്വേഷിച്ചുപോയ ഡാന്‍സാഫ് സംഘത്തിലെ രണ്ടു പൊലി സുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ലഹരി സംഘങ്ങളുമായി ബന്ധമുളളതായി സൂചന.
വലിയതുറ പൊലിസ് സ്റ്റേഷന് പരിധയില്‍ വിമാനത്താവളത്തിനു സമീപത്തുണ്ടായ അപകടത്തില്‍ ഡാന്‍സാഫ് സംഘ ത്തിലെ അംഗങ്ങളായ വിനീത്, റോജിന്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ടു വലിയതുറ ജൂസാ റോഡില്‍ ലിസി റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന ടോമി ഫെര്‍ണാണ്ടസിനെ (35) സംഭവം നടന്നയുടന്‍തന്നെ അറസ്റ്റ് ചെയ്തിരുന്നു. പൊലിസിന്റെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിനീതിനെയും റോജിനെയും പ്രതി മാരുതി ആള്‍ട്ടോ കാര്‍ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഇതിനുശേഷം മുന്‍പോട്ടെടുത്ത കാര്‍ നിര്‍ത്തിയശേഷം വീണ്ടും പിന്നോട്ടെടുത്ത് ഇരുവരുടെയും ദേഹത്തൂടെ കയറ്റിയിറക്കുക യും ചെയ്തു. പ്രതി മനഃപൂര്‍വം ഇടിച്ചിട്ടതൊണെന്നു പൊലി സുകാര് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വധശ്രമിത്തിനാണു കേസെടുത്തിരിക്കുന്നത്.
സാരമായി പരിക്കേറ്റ പൊലിസുകാർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വലിയതുറയില്‍ സംഭവം നടന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പേ പൂജപ്പുരയില്‍ ജഗന് എന്നയാളെ 15 ഗ്രാം എംഡിഎംഎ യുമായി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇടപാടുസംബന്ധിച്ച് ജഗനില്നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനായി വലിയതുറ ഭാഗത്തേയ്ക്കു ബൈക്കില്‍ പോകവേയാണ് വിനീതിനെയും റോജിനെയും ടോമി കാറിടിച്ച് വീഴ്ത്തിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിക്കുകയുണ്ടായി. കോടതിയില്‍ ഹാജരാക്കിയ ടോമി ഫെര്‍ണാണ്ടസിനെ റിമാന്റ് ചെയ്തു.